medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

History Of Waste Dumping In Laloor

Laloorinu Parayanullathu narrates that...
ലാലൂരിനു പറയാനുള്ളത് പറയുന്നു...
                                     LALOOR DUMPING YARD
ഇത് ലാലൂരിന്‍റെ മണ്ണ്. ദുര്‍ഗന്ധത്തെ ഗര്‍ഭം ധരിക്കാന്‍ വിധിക്കപ്പെട്ട്, മാരകരോഗങ്ങള്‍ക്ക് പിറവി കൊടുക്കുന്ന മണ്ണ്. ഭരിക്കുന്ന വര്‍ക്കെന്നും വഴക്കാളി കളെ ജന്‍മം കൊടുത്ത മണ്ണ്. അപമാനങ്ങള്‍, അമര്‍ഷങ്ങള്‍, തമസ്ക്ക രണങ്ങള്‍... അങ്ങനെ എന്തെല്ലാം ഏറ്റുവാങ്ങി. കേട്ടിട്ടുണ്ട് ഒരുപാട് തെറിവിളികള്‍. അതിനെല്ലാം നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്.  ഈ മണ്ണ് പേറിയത് ഇവിടത്തെ മക്കളുടെ വിഴുപ്പും വിസര്‍ജ്യവുമല്ല. എല്ലാം അന്യരുടേതായിരുന്നു. ഇവിടെ ഇവര്‍ വെറും ഇരുകാലി മൃഗങ്ങളായി ജീവിക്കുന്നു. ഒരിക്കല്‍ ഇവരുടെ ഉള്ളില്‍ പ്രതിഷേധം പുകഞ്ഞു. നിലനില്‍പ്പിനു വേണ്ടി, ശുദ്ധവായുവിനു വേണ്ടി, ഒരിറ്റു ശുദ്ധജലത്തിനു വേണ്ടി. ലാലൂരില്‍ ജനിച്ചു എന്ന കുറ്റത്തിന് ഒരു ജന്‍മം മുഴുവന്‍ നരകിക്കാന്‍ മനസ്സില്ലായിരുന്നു ലാലൂര്‍കാര്‍ക്ക്. അവര്‍ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധപ്പുകയുടെ ഗന്ധം കേരളമാകെ പരന്നു. ജനാധിപത്യ രാഷ്ട്രത്തിലെ നാറിപ്പഴകിയ ഈ ധ്വംസനത്തെ അന്യനാട്ടുകാര്‍ പോലും തിരിച്ചറിഞ്ഞു. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള ആയിരത്തിലേറെ കുടുംബങ്ങളുടെ വീറുറ്റ പോരാട്ടങ്ങള്‍ ലോകം അറിഞ്ഞു തുടങ്ങി.
(This is the soil of Laloor. With its fate to carry foul smell. Spread contagious diseases. This soil gave birth to a lot of fighters against the rulers. Abuse... Fury... Out Casting... So much suffering ...? Have been heard so many abuses... All these are centuries old. The waste deposited here is not their own, it is brought from outside. Once, they felt agony deep inside. For survival… Pure water… Fresh air… For the sin of taking birth at Laloor they were not ready to suffer life long. They furiously resisted. The fume of their resistance spread through the length and breadth of Kerala. The world began to realize the fights of 1000 and more families to live in their native place.) Click to continue
Sara Joseph swiches on Laloorinu Parayanullathu
************
Producer Joseph Paneagaden Claps On Laloorinu Parayanullathu