medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

Kudankulam Strike Committee

Kudankulam Nuclear Plant Srike Committee Volenteer Rejitha And Other say…   രജിത (കൂടംങ്കുളം) പറയുന്നു,

മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ അതിലുള്ള വിഷവാതകങ്ങള്‍ അന്തരീക്ഷത്തില്‍ കലര്‍ന്ന് ശുദ്ധവായു ഇല്ലാതാകുന്നു. ആ വായു ശ്വസിച്ച് നമ്മള്‍ക്ക് പലവിധത്തിലുള്ള അസുഖങ്ങള്‍ വരുന്നു. പ്ലാസ്റ്റിക് വസ്തുക്കള്‍ മണ്ണില്‍ കുഴിച്ചി ടുമ്പോള്‍ അത് ഇരുപത്തിയയ്യായിരം വര്‍ഷത്തേക്ക് ജീര്‍ണ്ണിക്കാതെ കിടക്കുന്നു. (It is harmful to breath the air while burning waste and the plastic waste will not decay for a twenty five thousand years.)


Prof.K.B.Unnithan says…
പ്രൊഫ.കെ.ബി.ഉണ്ണിത്താന്‍ പറയുന്നു,

മഴ പെയ്യുമ്പോള്‍ അവിടെ (മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നിടങ്ങളില്‍) മണ്ണ് ഇടിഞ്ഞു താഴാം. കുഴി രൂപപ്പെടാം. മണ്ണിനടിയി ലേക്ക് നമ്മള്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ വീണ്ടും പുതിയ രൂപത്തില്‍ കൂടുതല്‍ ദുരിതം ജനങ്ങള്‍ക്ക് ഉണ്ടാക്കാവുന്ന സാഹചര്യമാണ് സത്യത്തില്‍ ഇവിടെയുള്ളത്.
(When rainy season comes, grooves will be formed. Then the waste is dumped to the temporary trenches taken for the purpose which create much difficulty to people.)

ആനി: (ശാസ്ത്രി ലൈയിനില്‍ കിണറ്റില്‍ കുടുങ്ങി വിഷവായു ശ്വസിച്ച് മരിച്ച ബേബിയുടെ ഭാര്യ) 

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് മാര്‍ച്ച് ഇരുപത്തിയൊമ്പതാം തിയ്യതി എന്‍റെ ഭര്‍ത്താവ് (ബേബി) ജോലിക്ക് പോയി ബന്ദാണെന്നറിഞ്ഞ് തിരിച്ചു വന്നു. അന്നേരം വീട്ടിലെ കിണറ്റില്‍ വീണ ഒരു കപ്പെടുക്കുവാന്‍ ഭര്‍ത്താവ് കിണറ്റിലേക്ക് ഇറങ്ങി. കിണറ്റിന്‍റെ അടിയിലേക്കെത്താറായപ്പോഴേക്കും ആള്‍ക്ക് ശ്വാസം മുട്ടി തുടങ്ങി. തൂങ്ങിയിറങ്ങിയ കയറിലെ പിടുത്തം നഷ്ടപ്പെട്ട് ഭര്‍ത്താവ് കിണറ്റില്‍ വീണു താഴ്ന്നുപോയി. ഞങ്ങളുടെ നിലവിളി കേട്ട് അടുത്ത വീട്ടിലെ ജയിംസും ജയിംസിന്‍റെ കൂട്ടുക്കാരന്‍ ശ്രീകുമാറും ഓടി വന്നു.
(In 1995 march 29, my husband had returned to home from work knowing that day was strike. At the time, a cup has fell into our well. He climbed down to the well for the cup. But, when he went down the well, he felt some giddiness due to the air. And suddenly lost his balance over rope and fell down. Our neighbor James and his friend Sreekumar came when they heard our shriek.) Anie – w/o Late.Baby who had climbed down into the well and died in sasthri lane.

ഷാജി: (ശാസ്ത്രി ലൈയിനില്‍ കിണറ്റില്‍ കുടുങ്ങി വിഷവായു ശ്വസിച്ച് മരിച്ച ജയിംസിന്‍റെ ഭാര്യ)


അയാള് (ബേബി) അതില്‍ കിടന്ന് ശ്വാസം കിട്ടാതെ കാണിക്കുന്നതു കണ്ടപ്പോള്‍ പെട്ടെന്ന് ജയിംസിന്‍റെ കൂട്ടുക്കാരന്‍ (ശ്രീകുമാര്‍) ഒരു കയറെടുത്ത് പെട്ടെന്ന് ഇറങ്ങി. പക്ഷേ, ആള് (ശ്രീകുമാര്‍)  നല്ല ഹൈറ്റും വെയ്റ്റും ഉള്ളതായിരുന്നു. അപ്പൊ, ആ കയറ് പെട്ടെന്ന് പൊട്ടി വീണു.
(When Baby struggles choking,  Sreekumar, friend of my husband James climbed down. Sreekumar was a fat man and he also fell down breaking the rope.) Shaji – w/o Late.James who had climbed down into the well and died in sasthri lane.

ഉണ്ണികൃഷ്ണന്‍ (നഗരവാസി)


ലാലൂര്‍ക്കാര് ദു:ഖം അനുഭവിക്കുന്നുണ്ട്. അതുപോലെ ഞങ്ങളും ദു:ഖം അനുഭ വിക്ക്യാ. (Lāloor people are suffering due to waste and now we also share it - Unnikrishnan, Citizen.)

എന്‍.പി.കെ.കൃഷ്ണന്‍ (നഗരവാസി)

ഞങ്ങള്‍ക്ക് ഇതിനുള്ളില് (വീട്ടിനുള്ളില്‍) ജീവിക്കാന്‍ വയ്യ. ഇത് (വേസ്റ്റ്) ഇവര്‍ കത്തിച്ചു കഴിഞ്ഞാല്‍ ഇതിന്‍റെ പുക മുഴുവന്‍ വീട്ടിനുള്ളിലേക്കാണ് വരുന്നത്.
(We can’t sit inside our house when the waste is burned outside - N.P.K.Krishnan, Citizen.)