medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

Laloor Denizens Share Their Problems

Laloor Denizens says…

ലാലൂര്‍ നിവാസികള്‍ പറയുന്നു,

ആയിരത്തിതൊള്ളായിരത്തി അമ്പത്തിയേഴിലാണ് ഒളരിയിലുള്ള ഈ വീട് പണിത് അച്ഛന്‍ ഇങ്ങോട്ട് താമസം മാറ്റിയത്. അപ്പോള്‍ ഞാന്‍ ചെറിയ കുട്ടിയായിരുന്നു. വക്കീലായിരുന്ന അച്ഛന്‍ പിറ്റേ ദിവസത്തേക്കുള്ള കേസ്സിന്‍റെ കാര്യങ്ങളെല്ലാം പഠിക്കാനയിട്ട് രാത്രി പത്തര പതിനൊന്നു മണിവരെ വായിച്ചിരിക്കുമായിരുന്നു. അപ്പൊ ഒരു പത്തു മണി കഴിഞ്ഞാല്‍ മിക്ക ദിവസങ്ങളിലും അച്ഛന്‍ വാതിലും ജനാലകളും ഒക്കെ അടച്ച് ദുര്‍ഗന്ധം വരുന്നു ദുര്‍ഗന്ധം വരുന്നു എന്ന് പറഞ്ഞ് അകത്തോട്ടു കയറി വരും. പിന്നീടാണ് മനസ്സിലായത് ഈ ലാലൂര് ഡമ്പിങ്ങ് ഗ്രൗണ്ടില് തൃശൂര് മുനിസിപ്പാലിറ്റിയിലെ തോട്ടി കക്കൂസില്‍ നിന്നുള്ള മലം കൊണ്ടുവന്നിട്ടിട്ട് മഴക്കാലത്തും വേനല്‍ക്കാലത്തും ഒക്കെ അതില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് അതെന്ന്. അതിനെതിരായി അച്ഛന്‍ ആര്യന്‍ നമ്പൂതിരി എന്നിവരൊക്കെയായിട്ട് ഒരു സമരം ചെയ്തതായിട്ട് എനിക്കോര്‍മ്മയുണ്ട്.
(In 1957, when i was a child, my father shifted to this place. He was an advocate and he used to go through case files night long. By ten o'clock in the nights, he will shut all doors and windows of our home and murmur about the stink. Later, I came to know about Lāloor issue by the municipality about stool which was dumping in Lāloor. I remember the struggles organized by my father and Aryan namboodiri.) Rema.N.K, D/O Kuttiraman Vakkeel who was one of the leader of first Laloor strike against stool dumping.
------------------------------------------------------------------------------------------------


കിട്ടുന്ന വെള്ളം കുടിക്കാനും പറ്റില്ല. ഒരു ജാതി പൊട്ട മരുന്നിന്‍റെ മണം പോലത്തെ വെള്ളമാണ് കിട്ടുക ഞങ്ങള്‍ക്ക്. ഒരു കൊതുക് കടിച്ചാല്‍ മണിക്കൂറോളം മാന്തും വേണം; ചോര പൊടിഞ്ഞാലും അത് നിക്കില്ല. പിന്നെ, ഇവിടത്തെ ജനങ്ങള്‍ക്കാണെങ്കില്‍ ആസ്മ. ഇരുപത്തിനാലു മണിക്കൂറും ആശുപത്രീല് കേറാനും ഇറങ്ങാനും ഉള്ള നേരള്ളൂ. ഒരു ചെറിയ കുട്ടീണ്ടെങ്കില്‍ ആ കുട്ടിക്കു വരെ ആസ്മയാണ്. അതു പോലെ, വെള്ളം കേറിയ ആ അവസരത്തില്, എല്ലാ വീട്ടിലും വെള്ളം കേറി. ചിലരുടെ വീടൊക്കെ ഇടിഞ്ഞുപൊളിഞ്ഞു വീണു. വേനല്‍കാലത്ത് തീയിട്ടു കഴിഞ്ഞാല്‍ പൊക. ആ പൊക ശ്വസിച്ച് ക്ടാങ്ങള് കൊറെ ആസ്പത്രീലായിരുന്നു. കൊറെ പേരെ ഞങ്ങള്‍ മാറ്റി താമസിപ്പിച്ചു. രണ്ട് മാസത്തോളം നിന്ന് കത്തി. ആ പൊകയും കൊണ്ട് ഞങ്ങളിവിടെ ജീവിച്ചു. എത്രനാള്‍ ഞങ്ങള്‍ വല്ലോരടുയും വീട്ടില് താമസിക്കും ഞങ്ങളുടെ വീടൊക്കെ ഇട്ടെറിഞ്ഞിട്ട്.
(The water is not pure and it smell like medicine. Mosquito bites are very painful and should scratch for a long time. And, non stop bleeding. Here, almost everybody is suffering from asthma. They can’t leave hospital for long here, even a kid has asthma. At the time of heavy rains and flooding, many houses fell down. When wastes were burned in summer, some kids had to be hospitalized. The fire prolonged for two months and we lived here breathing thick smoke. How many days we could live in other houses by leaving our houses…?) K.K.Omana
------------------------------------------------------------------------------------------------ഉറുമ്പ്, കൊതു, മൂട്ട എല്ലാം ഉണ്ട്. ഇതൊക്കെ കടിച്ചിട്ട് സഹിച്ചിരിക്ക്യാണ്. മേലൊക്കെ തരുതരുന്നാണ് പൊന്തിയിരിക്കണത്. (Insects like ants, mosquitoes and bugs are attacking us. we bear all. Skin problem is another thing.) Rosy Maliyekkal


കൈ മടക്കാന്‍ പറ്റണില്ല. നീര്‍ത്താന്‍ പറ്റണില്ല. ഒരു പാത്രം കയ്യോണ്ട് എടുക്കാന്‍ പറ്റാത്ത രൂപത്തിലായി. ഇങ്ങനെ ഇടക്ക് ഓരോത്തര്‍ക്കും ഉണ്ടാവുന്നുണ്ട്. (All are suffering from body pain and bone problems. I can’t even pick a pot.) M.C.Maryശ്വാസമുട്ടും നെഞ്ചത്തു വേദനയൊക്കെയുണ്ട്. ശര്‍ദ്ദി, പനിയൊക്കെ വരുന്നുണ്ട്. (I have asthma, chest pain and sometimes, vomitting and fever also) Krishna Swamy
ഞങ്ങള്‍ കുടിക്കുന്ന വെള്ളത്തില്‍, പൈപ്പ് വെള്ളത്തില്‍ മലിനീകരണമുണ്ട്. പുറത്തെ മലിനീകരണം വൃത്തിയാക്കുന്നതിനു മുന്‍പ് കുടിവെള്ളത്തിലെ മലിനീകരണമൊന്നു വൃത്തിയാക്കേണ്ടേ.
 (There is dirt even in drinking water supplied through public taps. It has to be cleaned first…) Navamy
ഞങ്ങളെ മുഴുവനും കടിച്ചു പൊളിക്കാന്‍ വരാ. ഒരു നായ കുരച്ചാല്‍ അവര് കൂട്ടം കൂട്ടമായിട്ട് വരും. പക്ഷേ, ജനങ്ങളെ അവര്‍ക്ക് കൊല്ലാം. ഞങ്ങളെ ഇഞ്ചിഞ്ചാക്കിയിട്ട് രോഗികളാക്കിയിട്ട് ഞങ്ങളെ കൊല്ലാം. തെരുവു പട്ടികളെ കൊല്ലാന്‍ പാടില്ല. 
(Dogs attack us in groups. government is killing us bit by bit by making us patients. but they are hesitant to kill stray dogs.) Rossily Mathew