medha patkar speaks

ഒരുകൂട്ടർ മാലിന്യം ഉൽപ്പാദിപ്പിക്കുകയും മറ്റൊരുകൂട്ടർ ആ മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരൊറ്റ അപരാധിയെ മാത്രം ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. ഓരോ കൂട്ടരുടെയും അജ്ഞതയും പിടിപ്പുക്കേടും ഇക്കാര്യത്തിലുണ്ട്; ജനങ്ങളുടേതടക്കം. പക്ഷെ, മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടങ്ങുന്നതാണ് ഉചിതം. അവർക്കാണ് പരമമായ ഉത്തരവാദിത്വം. കാരണം, അവരാണ് ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുള്ളത്. വിഭവങ്ങളുടെ നിയന്ത്രണം അവരുടെ കൈകളിലാണ്. സമൂഹത്തിന് മണ്ണിന്റെയോ ജലത്തിന്റെയോ അവകാശം പോലും നൽകിയിട്ടില്ല. അപ്പോൾ അവരുടെ മണ്ണിൽ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ ഉത്തരവാദിത്വം മാത്രം ജനങ്ങൾക്ക് നൽകുന്നത് അപഹാസ്യമാണ്. (മേധാ പട്കർ)

(Someone creates waste and someone is facing the result of dumping the waste. But, we can’t point out a single culprit. Everyone is partly ignorant and partly callous, including the citizens. But, let us start with the rulers. They have the highest responsibility, because they are in charge or in control of resources. Community is not even given right to the land and water. They can only be given right to waste that is dumped on their land, is ridiculous. Medha Patkar.)

DOWNLOAD FULL STORY OF LALOOR IN PDF

Sugutha Kumari says that...

Sugatha KumarI says…
സുഗത കുമാരി പറയുന്നു,
വര്‍ഷമിത്ര കഴിഞ്ഞിട്ടും, നിങ്ങള്‍ നിരന്തമായി ആവശ്യപ്പെട്ടിട്ടും ഈ വിധത്തിലൊരു പ്രശ്നം സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടാത്തൊരല്‍ഭുതം തന്നെയാണ്. എന്തെങ്കിലുമൊരു പരിഹാരം കാണാന്‍ ഇതുവരെ സാധിച്ചില്ലെന്ന് പറയുന്നത് നിങ്ങളോട് കാണിക്കുന്ന വലിയൊരു ധിക്കാരമാണ്. സമാധാനപരമായിട്ട് മാത്രമെ നിങ്ങള്‍ പ്രതികരിക്കുള്ളുയെന്ന് അറിയുന്നതുകൊണ്ടുള്ള അവഗണനയാണെന്നെനിക്കു തോന്നുന്നു. നമ്മളുടെ ഈ ഒരു ക്ഷമയുണ്ടല്ലോٹ? നമ്മളുടെ സഹനശക്തി. ഇതിനെയാണ് ഭരണാധികാരികള്‍ മുതലെടുക്കുന്നത്. ഈ രാജ്യത്ത് നമുക്കറിഞ്ഞു കൂടാത്ത കാര്യങ്ങളൊന്നുമില്ല. എങ്ങിനെയാണ് ചന്ദ്രനില്‍ ഇത്ര വര്‍ഷത്തിനകം നമ്മുടെ ആളുകള്‍ ഇറങ്ങേണ്ടതിനെപ്പറ്റിയൊക്കെ വളരെ കഠിനമായി ഗവേഷണങ്ങള്‍ നടക്കുന്നു. ഓരോ രാജ്യത്തെ സംബന്ധിച്ചും പ്രയോറട്ടീസ് എന്നൊന്നുണ്ട്. അടിസ്ഥാനപരമായ ആവശ്യങ്ങള്‍. ഈ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ പെട്ടതാണ് ശുദ്ധജലവും ശുദ്ധവായുവും ശുദ്ധമായ മണ്ണും ശുദ്ധമായ ഭക്ഷണവും എല്ലാം തന്നെ. എനിക്കു തോന്നുന്നു; ഏതെങ്കിലും ഒരു ശക്തമായ പുതിയ സമര രീതി നിങ്ങളാവിഷ്ക്കരിക്കണം.
(It is a miracle that the strike had not been noticed till now by the governments. It is an insolence against you that there was no even a single solution till now. I think, this neglect is rooted in the cognition that your reactions  are based only on non-violence. Our patience is exploited by the governments. In this country, we have every information. We are researching to place our man on moon within few years. For  every country, there are some priorities.  Basic needs. pure water, pure air, pure soil, pure food and some other things are also included in these basic needs. I think, you should conceive a strong and novel method for strike.)